Thursday, July 21, 2011

നമ്മുടെ സ്വന്തം പേഴുംമൂട്

   ഞങ്ങളുടെ എല്ലാമെല്ലാം ആയ പേഴുംമൂട്‌  
                 ഇത്രയേറെ വിദൂരതയിലിരിക്കുമ്പോള്‍ ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ മനസ്സില്‍ വല്ലാത്തൊരു വികാരം , അത് സങ്കടമാണോ സന്തോഷമാണോ എന്നറിയില്ല....                        
  ഒരുപാടൊരുപാട് സുന്ദര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച എന്റെ ,അല്ല നമ്മുടെ സ്വന്തം പേഴുംമൂട്‌.........
           തിരികെ മടങ്ങുവാന്‍...തീരത്തടുക്കുവാന്‍.....അതെ തീര്‍ച്ചയായും നമ്മുടെ പ്രിയപ്പെട്ട ഈ കൊച്ചു ഗ്രാമത്തിലേക്ക് എത്തുവാന്‍ എന്റെ ഓരോ പ്രവാസി സുഹൃത്തുക്കളും ഒട്ടേറെ കൊതിക്കുന്നുണ്ടാവും ....
           എന്റെ ഏതെങ്കിലും സുഹൃത്തുക്കള്‍ക്ക് മറക്കാനാകുമോ ഈ ഹരിത ഭംഗി ? ഒട്ടേറെ മധുരിക്കുന്ന ഓര്‍മ്മകള്‍ നമുക്ക് തന്ന നമ്മുടെ സ്വന്തം "എണ്ണപ്പന" ഗള്‍ഫിലെ ചൂടേറ്റു വാടുമ്പോള്‍ നമ്മുടെ ഓര്‍മയിലേക്ക് ഓടിയെത്തില്ലേ ഈ പച്ചപ്പ്‌ ....


( ഈ ചിത്രങ്ങള്‍ അയച്ചുതന്ന ഷെഹിന്ഷ യ്ക്ക് പ്രത്യേകം നന്ദി )

Wednesday, July 20, 2011

അപൂര്‍വ്വയിനം നിശാശലഭം നാട്ടില്‍ വിരുന്നിനെത്തി






ചിതറ: അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ഭീമന്‍ നിശാശലഭം വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ വിരുന്നിനെത്തി. കടയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ എ.ഷാനവാസിന്റെ ചിതറ പേഴുംമൂട്ടിലെ വീട്ടിലാണ് വര്‍ണ്ണശലഭമെത്തിയത്. ഞായറാഴ്ച രാവിലെ വീട്ടുമുറ്റത്തെ ചെടികള്‍ പരിപാലിച്ചുകൊണ്ടിരുന്ന ഷാനവാസിന്റെ മകള്‍ അലിഫാണ് ശലഭത്തെ കണ്ടത്. തുടര്‍ന്ന് അയല്‍വീടുകളില്‍നിന്ന് മറ്റു കുട്ടികളും മുതിര്‍ന്നവരും ശലഭത്തെ കാണാനെത്തി.

കാഴ്ചക്കാരുടെ എണ്ണം കൂടിയതോടെ ശലഭം കുട്ടികളുടെ ദേഹത്തേയ്ക്ക് പറന്നെത്തി. തുടര്‍ന്ന് കുട്ടികളുമായി ഏറെനേരം കളിയിലേര്‍പ്പെട്ടശേഷമാണ് പറന്നകന്നത്. ഇരുചിറകുകള്‍ക്കുമായി 25 സെന്റീമീറ്റര്‍ വലിപ്പമുള്ള ശലഭം 'അറ്റ്‌ലസ്‌മോത്ത്' ഇനത്തില്‍പ്പെട്ടതാണെന്ന് ജന്തുശാസ്ത്രഗവേഷക വിദ്യാര്‍ഥികള്‍ പറഞ്ഞു.

(പേഴുംമൂട് തയ്ക്കാവിനടുത്തു താമസക്കാരനായ സലിം പി സി എന്ന് അറിയപ്പെടുന്ന ഷാനവാസിന്റെ വീട്ടില്‍ വിരുന്നെത്തിയ  ശലഭങ്ങളെ കുറിച്ച് മാതൃ ഭൂമിയില്‍ വന്ന വാര്‍ത്ത )




പേഴുംമൂടിനെ സ്നേഹിക്കുന്ന , പേഴുംമൂട്ടില്‍ ജീവിക്കുന്ന എല്ലാവര്‍ക്കുമായി ഒരു ബ്ലോഗ്‌ പോസ്റ്റ്‌ . പെഴുംമൂട്ടിലെ നാട്ടുവിശേഷങ്ങളും തമാശകളും ഒക്കെ പോസ്റ്റ്‌ ചെയ്യാനായി ഒരിടം വാര്‍ത്തകളും വിശേഷങ്ങളും പങ്കു വയ്ക്കാന്‍ എല്ലാവരും ശ്രമിക്കുമല്ലോ അല്ലെ?
             സ്നേഹപൂര്‍വ്വം
           അനീഷ്‌ പേഴുംമൂട്