Wednesday, July 20, 2011

അപൂര്‍വ്വയിനം നിശാശലഭം നാട്ടില്‍ വിരുന്നിനെത്തി






ചിതറ: അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ഭീമന്‍ നിശാശലഭം വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ വിരുന്നിനെത്തി. കടയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ എ.ഷാനവാസിന്റെ ചിതറ പേഴുംമൂട്ടിലെ വീട്ടിലാണ് വര്‍ണ്ണശലഭമെത്തിയത്. ഞായറാഴ്ച രാവിലെ വീട്ടുമുറ്റത്തെ ചെടികള്‍ പരിപാലിച്ചുകൊണ്ടിരുന്ന ഷാനവാസിന്റെ മകള്‍ അലിഫാണ് ശലഭത്തെ കണ്ടത്. തുടര്‍ന്ന് അയല്‍വീടുകളില്‍നിന്ന് മറ്റു കുട്ടികളും മുതിര്‍ന്നവരും ശലഭത്തെ കാണാനെത്തി.

കാഴ്ചക്കാരുടെ എണ്ണം കൂടിയതോടെ ശലഭം കുട്ടികളുടെ ദേഹത്തേയ്ക്ക് പറന്നെത്തി. തുടര്‍ന്ന് കുട്ടികളുമായി ഏറെനേരം കളിയിലേര്‍പ്പെട്ടശേഷമാണ് പറന്നകന്നത്. ഇരുചിറകുകള്‍ക്കുമായി 25 സെന്റീമീറ്റര്‍ വലിപ്പമുള്ള ശലഭം 'അറ്റ്‌ലസ്‌മോത്ത്' ഇനത്തില്‍പ്പെട്ടതാണെന്ന് ജന്തുശാസ്ത്രഗവേഷക വിദ്യാര്‍ഥികള്‍ പറഞ്ഞു.

(പേഴുംമൂട് തയ്ക്കാവിനടുത്തു താമസക്കാരനായ സലിം പി സി എന്ന് അറിയപ്പെടുന്ന ഷാനവാസിന്റെ വീട്ടില്‍ വിരുന്നെത്തിയ  ശലഭങ്ങളെ കുറിച്ച് മാതൃ ഭൂമിയില്‍ വന്ന വാര്‍ത്ത )



No comments:

Post a Comment